Latest Updates

ഇ-ഫയലിംഗുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികള്‍ പരിഹരിക്കാനുണ്ടോ..ആദായനികുതി വകുപ്പ് സഹായത്തിനുണ്ട്.  നികുതിദായകരെ സഹായിക്കുന്നതിന പുതിയ ഇ മെയില്‍ ഐഡികള്‍ പുറത്തിറക്കിയിരിക്കുകയാണ് ആദായനികുതിവകുപ്പ്. AR.helpdesk@incometax.gov.in, ITR.helpdesk@incometax.gov.in എന്നിവയാണ് ഇതിനായുള്ള ഇ മെയില്‍ ഐഡികള്‍. 

AY 2021-22 ലെ നികുതി ഓഡിറ്റ് റിപ്പോര്‍ട്ടുകളോ ആദായനികുതി റിട്ടേണുകളോ ഫയല്‍ ചെയ്യാത്ത എല്ലാ നികുതിദായകരും/നികുതി പ്രൊഫഷണലുകളും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ ഉടന്‍ തന്നെ TAR/റിട്ടേ  
കള്‍ ഫയല്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതായി ആദായനികുതി വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. 

അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും കൂടുതല്‍ കാലതാമസം കൂടാതെ TAR/ITR-IÄ ഫയല്‍ ചെയ്യണമെന്നും ആദായ വകുപ്പ് നികുതിദായകരെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയും ഓര്‍മ്മിപ്പിക്കുന്നു.  ഇമെയിലുകള്‍, എസ്എംഎസ്, ട്വിറ്റര്‍ എന്നയാണ് ഈ ഓര്‍മപ്പെടുത്തലുകള്‍.

ഫെബ്രുവരി 6 വരെ ആദായനികുതി വകുപ്പിന്റെ പുതിയ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ 6.17 കോടി ആദായനികുതി റിട്ടേണുകളും (ഐടിആര്‍) 19 ലക്ഷത്തോളം പ്രധാന നികുതി ഓഡിറ്റ് റിപ്പോര്‍ട്ടുകളും (ടിഎആര്‍) ഫയല്‍ ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്ന

Get Newsletter

Advertisement

PREVIOUS Choice